ഇനി നേരിട്ട് വരണ്ട; വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി

Share our post

തൃശൂർ: വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രംമതി.വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക.

ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരുംസാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. ഇതാണ്ഇനിഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാർട്ട്ആപ്ലിക്കേഷനിലാണ്ഈസൗകര്യമുള്ളത്.

വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തിനുള്ളിൽ തന്നെവിദേശത്തേക്ക് മടങ്ങേണ്ടവർക്കാണ് ഇതേറ്റവുംസൗകര്യമാകുക. ഓൺലൈൻ വഴി വിവരങ്ങൾനൽകിയാൽ മതിയാകും.ഓൺലൈനായ സർട്ടിഫിക്കറ്റും ലഭ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!