വാട്‌സ്ആപ്പില്‍ പുതിയ തട്ടിപ്പ്, ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, അക്കൗണ്ടിലെ പണം മുഴുവന്‍ അടിച്ചുമാറ്റും

Share our post

ന്യൂഡല്‍ഹി: നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി വാട്ട്സ്ആപ്പ് മാറിയിട്ടുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്തുന്നത് മുതല്‍ പേയ്മെന്റുകള്‍ നടത്തുന്നത് വരെ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെയാണ്. എന്നിരുന്നാലും, ഒട്ടേറെപ്പേര്‍ വാട്‌സ്ആപ്പുകള്‍ വഴി പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഇരയാകുന്നുണ്ട്. അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ച സ്‌ക്രീന്‍ ഷെയര്‍ ഫീച്ചര്‍ വഴിയും തട്ടിപ്പുകള്‍ വ്യാപകമാണ്.

ഒ.ടി.പി പങ്കുവെക്കുന്നതിലൂടെയാണ് വലിയൊരു പങ്ക് ഡിജിറ്റല്‍ തട്ടിപ്പുകളും നടക്കുന്നത്. വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയറു വഴി തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണിലേക്ക് കടന്നുകയറാനും അതുവഴി ഒടിപികള്‍ തിരിച്ചറിയാനും സാധിക്കും. നേരത്തെ ഫോണ്‍ കോളിലൂടെയും മറ്റും ഒടിപി ചോദിച്ചുവാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എന്നാല്‍, വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ ആക്ടിവേറ്റ് ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് നേരിട്ടുതന്നെ ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കും.

വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ ഒരിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് തട്ടിപ്പുകാര്‍ക്ക് ആക്സസ് ലഭിക്കും. ഇതിലൂടെ ഒടിപികള്‍ മനസിലാക്കി അക്കൗണ്ടിലുളള മുഴുവന്‍ പണവും തട്ടിയെടുക്കുകയാണ് ഹാക്കര്‍മാരുടെ രീതി. മാത്രമല്ല, ഈ ഫീച്ചര്‍ ഉപയോഗിച്ച് നമ്മുടെ സോഷ്യല്‍ മീഡിയയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ പോലും ഹാക്കര്‍മാര്‍ക്ക് സാധിക്കും.

സ്‌ക്രീന്‍ മിററിംഗ് തട്ടിപ്പുകള്‍ പുതിയതല്ലെങ്കിലും, വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിന് ശേഷം കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. അറിയപ്പെടാത്ത നമ്പറുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാതിരിക്കുകയാണ് തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പ്രാഥമികമായി ചെയ്യേണ്ടത്. വോയ്‌സ് കോളിലൂടെ ആളെ തിരിച്ചറിഞ്ഞാല്‍ മാത്രം വീഡിയോ കോളിന് അനുമതി നല്‍കുക. സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ ആക്‌സസ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!