Connect with us

Kerala

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ

Published

on

Share our post

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കുമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കുറിച്ചു. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത്.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കും. കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണ്.


Share our post

Kerala

അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

Published

on

Share our post

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന്‌ 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.

തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.


Share our post
Continue Reading

Kerala

സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്‍ഗപഠനം

Published

on

Share our post

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും.


Share our post
Continue Reading

Kerala

വൊക്കേഷണൽ ഹയർ സെക്കൻഡറി അഡ്മിഷന്‍, പഠനവിഷയങ്ങള്‍; വിശദമായി അറിയാം

Published

on

Share our post

പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു.ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് – എൻഎസ്‌ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു.അക്കാദമിക് പഠനത്തിൽ നിന്നും സാങ്കേതിക നൈപുണി പഠനത്തിലേക്കും തിരിച്ചും പോകാൻ കഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയാംഗീകാരമുള്ള എൻഎസ്‌ക്യുഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.

•  കോഴ്സ് ഘടന, പഠനവിഷയങ്ങൾ

മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനകരമായ, ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് കോഴ്സ് സഹായകരമാകുമെങ്കിൽ, സ്വയം സംരംഭകരാകാൻവേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് കോഴ്സ് ലക്ഷ്യമിടുന്നത്.ഇവകൂടാതെ, മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത/സ്കിൽ വിഷയവും ഉൾപ്പടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം.നാലു വിഷയ കോമ്പിനേഷനുകളെ, അതിലെ മറ്റു മൂന്നു പരമ്പരാഗത വിഷയങ്ങളനുസരിച്ച്, നാല് ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. അവയിലായി മൊത്തം 43 തൊഴിലധിഷ്ഠിത കോഴ്സുകൾ ഉണ്ട്.

* ഗ്രൂപ്പ് ‘എ’: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം പഠിക്കാവുന്ന സ്കിൽ കോഴ്സുകൾ ഇവയാണ് – പവർ ടില്ലർ ഓപ്പറേറ്റർ, ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഫോർവീലർ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ലൈൻമാൻ, ഡ്രോട്സ് പേഴ്സൺ സിവിൽ വർക്സ്‌, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ സൂയിങ്, ജൂനിയർ സോഫ്റ്റ്‌വേർ ഡിവലപ്പർ, ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോഡക്ട് മേക്കിങ് (പ്ലാസ്റ്റിക് ടോയ് ആൻഡ് ബോൾപെൻ), ഓപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, പ്ലംബർ – ജനറൽ, സോളാർ എൽഇഡി ടെക്നീഷൻ, വെബ് ഡിവലപ്പർ, ടെലികോം ടെക്നീഷ്യൻ ഐഒടി ഡിവൈസസ്/സിസ്റ്റംസ് (17 എണ്ണം)

ഗ്രൂപ്പ് ‘ബി’: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം ലഭ്യമായ സ്കിൽ കോഴ്സുകൾ – അസിസ്റ്റൻറ് ഡിസൈനർ – അപ്പാരൽ മെയിഡ് അപ്സ് ആൻഡ് ഹോം ഫർണിഷിങ്, പ്രീ സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെയറി പ്രോഡക്ട് പ്രോസസർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഓൺട്രപ്രനേർ, ഡയറ്ററ്റിക് എയ്ഡ്‌, ഫിഷ് ആൻഡ് സീഫുഡ് ജൂനിയർ പ്രോസസർ, ഓട്ടോമേറ്റീവ് എൻജിൻ റിപ്പയർ ടെക്നീഷ്യൻ, ജനറൽ ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷ്യൻ – ഫാർമ ബയോളജിക്സ് ആൻഡ് മെഡിക്കൽ ഡിവൈസസ്: വെറ്റ് ലാബ്, മാസ്റ്റർ ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി), ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലറ്റ്) ടെക്നീഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ,

ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ഫാർമർ, ചെമ്മീൻ കർഷകൻ, സ്മോൾ പൗൾട്രി ഫാർമർ (20 എണ്ണം)

ഗ്രൂപ്പ് ‘സി’: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നിവയ്ക്കൊപ്പം കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.

* ഗ്രൂപ്പ് ‘ഡി’: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് അസിസ്റ്റൻറ്, ക്രാഫ്റ്റ്‌ ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് എക്സിക്യുട്ടീവ് എന്നീ സ്കിൽ വിഷയങ്ങൾ ഉണ്ട് (അഞ്ച് എണ്ണം)

•  പ്രൊഫഷണൽ, ബിരുദതല പ്രവേശനത്തിനും

പരമ്പരാഗത വിഷയങ്ങൾകൂടി പഠിക്കുന്നതിനാൽ ഹയർ സെക്കൻഡറി വൊക്കേഷണൽ പഠിക്കുന്നവർക്ക് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സാധ്യതയും നിലനിർത്താൻ കഴിയുന്നു.

പഠിച്ച പരമ്പരാഗതവിഷയങ്ങൾ അനുസരിച്ച് തുടർപഠനത്തിന് അർഹതയുണ്ട്.

* ഗ്രൂപ്പ് എ വിഷയങ്ങൾ ജയിക്കുന്നവർക്ക് എൻജിനിയറിങ്ങിലേക്കും ഗ്രൂപ്പ് ബി വിഷയങ്ങൾ ജയിക്കുന്നവർക്ക് മെഡിക്കൽ പാരാമെഡിക്കൽ, നഴ്സിങ്, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകൾ, വെറ്ററിനറി തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കടക്കാം.

* ഗ്രൂപ്പ് ബി വിഭാഗം വൊക്കേഷണൽ വിഷയം തിരഞ്ഞെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് അധികവിഷയമായി കേരളാ സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ [നിലവിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ (സ്കോൾ) – കേരള] രജിസ്റ്റർചെയ്ത് പഠിക്കാം. അതുവഴി എൻജിനിയറിങ് പ്രവേശന പരീക്ഷയും എഴുതാം.

* ഏതു ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്കും അവർ പഠിക്കുന്ന ഗ്രൂപ്പിലെ നോൺ വൊക്കേഷണൽ വിഷയങ്ങളനുസരിച്ച്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെന്നപോലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്.

389 സ്കൂളുകൾ

സംസ്ഥാനത്ത് മൊത്തം 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോഴ്സ് ഉള്ളത്. എല്ലാ ഗ്രൂപ്പുകളും വൊക്കേഷണൽ/ സ്കിൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. 2025-26 പ്രവേശനത്തിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ പട്ടികയും ഓരോ സ്ഥാപനത്തിലുമുള്ള ഗ്രൂപ്പുകൾ/വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ vhscap.kerala.gov.in | admission.vhseportal.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.

സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിൽകൂടിയായിരിക്കും. ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് പ്രവേശനം കായിക യുവജന കാര്യാലയം നടത്തും.

യോഗ്യത

* എസ്എസ്എൽസി (കേരള സിലബസ്) ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/ സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താം ക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ പരീക്ഷ) തുടങ്ങിയവ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.

* എന്നാൽ, സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്, മറ്റ് ഓപ്പൺ സ്കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

* എസ്എസ്എൽസി (കേരള സിലബസ്) പഠിച്ചവർ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. മറ്റു തത്തുല്യ പരീക്ഷ ജയിച്ചവർ, വിവിധ വിഷയങ്ങൾക്ക് അതതു ബോർഡുകൾ നിശ്ചയിച്ച, ഉന്നതപഠനത്തിന് യോഗ്യമായ മിനിമം സ്കോർ നേടിയിരിക്കണം.

പഴയ സ്കീമിൽ എസ്എസ്എൽസി പരീക്ഷ എഴുതിയവരെയും ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് തത്തുല്യ പരീക്ഷ എഴുതിയവരുടെയും അവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷം പ്രവേശനത്തിന് പരിഗണിക്കും.

* മൂന്നിൽക്കൂടുതൽ അവസരങ്ങൾ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

* സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടിഎച്ച്എസ്എൽസി ജയിച്ചവർക്ക് ബി ഗ്രൂപ്പ് വിഷയങ്ങളിലെ പ്രവേശനത്തിന് അർഹതയില്ല.

* സിബിഎസ്ഇയിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസ്സായവർക്കേ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.

* ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ, പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തവർക്ക് ആ കോഴ്സിലെ പ്രവേശനം റദ്ദുചെയ്ത്, കോഴ്സിൽ ചേരാൻ അർഹതയുണ്ട്.

•  പ്രായപരിധി

കുറഞ്ഞ പ്രായപരിധി 2025 ജൂൺ ഒന്നിന് 15 വയസ്സ് ആണ്. എന്നാൽ, ഈദിവസം 20 വയസ്സോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാനർഹതയില്ല.


Share our post
Continue Reading

Trending

error: Content is protected !!