അയ്യപ്പഭക്തർക്ക് ‘സൗജന്യ വൈഫൈ’ പദ്ധതി ഇന്ന് തുടങ്ങും

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതി ഇന്ന് തുടങ്ങും.
തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യ വൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് സന്നിധാനത്തും പരിസരങ്ങളിലുമായി പതിനഞ്ച് കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും.
100 എം.ബി.പി.എസ് ആണ് വേഗത. ഒരു സിമ്മിൽ നിന്ന് ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒമ്പത് രൂപ നിരക്കിൽ ഈടാക്കും.