സാ­​മ്പ​ത്തി­​ക ത​ര്‍​ക്കം; പാ­​ല­​ക്കാ­​ട്ട് നാ​ല് പേ​ര്‍­​ക്ക് വെ­​ട്ടേ­​റ്റു

Share our post

പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷാ തൊഴിലാളി 5,000 രൂപ പലിശയ്‌ക്കെടുത്തിരുന്നു. രണ്ടോ മൂന്നോ അടവ് വീഴ്ചവരുത്തി. ഇതിന്റെ വൈരാഗ്യത്തിന് സുഹൃത്തിനെ ആക്രമിക്കാനായി കഴിഞ്ഞദിവസം രാത്രി എത്തിയ സംഘത്തെ തങ്ങള്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി വെട്ടി പരിക്കേല്‍പ്പിച്ചതെന്നും റെനില്‍ പറഞ്ഞു.

കണ്ണാടി സ്വദേശിയാണ് സംഘത്തില്‍ നിന്ന് പണം പലിശയ്‌ക്കെടുത്ത യുവാവ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുകൂടിയാണ്. മാത്തൂര്‍ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പറയുന്നത്. കാറിലെത്തിയ സംഘം മാരകായുധങ്ങളുമായെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും റെനില്‍ പറഞ്ഞു.

മാരകായുധങ്ങള്‍ ഉള്ളതിനാല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഓടിയെത്തിയാണ് അക്രമികള്‍ വെട്ടിയത്. നിലത്തുവീഴ്ത്തിയ ശേഷം മര്‍ദിക്കുകയും ചെയ്തു. കൂടാതെ തന്റെ കാര്‍ പൂര്‍ണ്ണമായി അടിച്ചുതകര്‍ത്തെന്നും റെനില്‍ പറഞ്ഞു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!