പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും വീൽചെയർ വിതരണവും

പേരാവൂർ : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപവത്കരിച്ചു. കോളേജിലെ എൻ.എസ്.എസ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചുകരോട്ട് ക്രിസ്മസ് പ്രഭാഷണം നടത്തി. അജിത, വിപിൻ എന്നിവർക്ക് വീൽചെയർ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഇന്ദു.കെ. മാത്യു അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് സൂപ്രണ്ട് മോഹനൻ, പി.ടി.എ പ്രസിഡന്റ് പി.വി. പ്രകാശൻ, മുൻ ചെയർമാൻ സിജിൻ ലാൽ , അസിസ്റ്റന്റ് പ്രൊഫസർ അൻജുന, കോളേജ് ചെയർമാൻ അഭിജിത്ത് ദേവൻ, കോളേജ് ജോയിന്റ് സെക്രട്ടറി തേജ. പി. കെ എന്നിവർ സംസാരിച്ചു.