എറണാകുളത്ത് ഗ്രേഡ് എസ്.ഐ.യെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം നോര്‍ത്ത് പറവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).