കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു.കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.