ആവേശമായി പേരാവൂർ മാരത്തൺ സീസൺ ഫൈവ്

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഗുഡ് എർത്ത് പേരാവൂർ മാരത്തൺ മലയോരത്തിന്റെ ആവേശമായി. മാരത്തണിന്റെ ഓപ്പൺ കാറ്റഗറി പുരുഷവിഭാഗത്തിൽ പാലക്കാട് വാളയാർ സ്വദേശി എം. മനോജ്കുമാർ ജേതാവായി.
മലപ്പുറം മഞ്ചേരിയിലെ ആനന്ദ് കൃഷ്ണ, മലപ്പുറം വാണിയമ്പലത്തെ കെ.കെ. സബീൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ കോളയാടിലെ റിമ്‌ന രവികുമാർ ജേതാവായി.
ഒന്നുമുതൽ മൂന്നുവരെയുള്ള മറ്റു വിജയികൾ: അണ്ടർ പതിനെട്ട് (ആൺ): എം. ഇജാസ്, സംഗീത് എസ്. നായർ, ടി. സജ്‌നാസ്.പെൺ: ടി.പി. മഞ്ജിമ, ആല്ഫി ബിജു, പി.പി. അയാന. സീനിയർ സിറ്റിസൺ : എച്ച്.എ. ചിന്നപ്പ, ബാബുപോൾ, ബാലചന്ദ്രൻ.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ഫാ. തോമസ് കൊച്ചുകരോട്ട്, സ്റ്റാൻലി ജോർജ്, എം.സി. കുട്ടിച്ചൻ, പ്രദീപൻ പുത്തലത്ത്, ഡെന്നി ജോസഫ്, നാസർ വലിയേടത്ത്, അനൂപ് നാരായണൻ,സെബാസ്റ്റ്യൻ ജോർജ്,അബ്രഹാം തോമസ്, ബൈജു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.