വിമുക്തഭടന്മാർക്ക് രജിസ്ട്രേഷൻ പുതുക്കാം

കണ്ണൂർ : 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഈ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത വിമുക്ത ഭടന്മാർക്ക് സൈനിക ക്ഷേമ ഓഫീസിൽനിന്ന് ജനുവരി 31 വരെ രജിസ്ട്രേഷൻ പുതുക്കും. ഫോൺ : 04972 700069.