ബി.ജെ.പി സ്റ്റേഹയാത്ര; അഞ്ജു ബോബി ജോർജിന് നരേന്ദ്ര മോദിയുടെ ക്രിസ്മസ് കേക്ക് കൈമാറി

പേരാവൂർ : ബി.ജെ.പി സ്റ്റേഹയാത്രയുടെ പേരാവൂർ മണ്ഡലം ഉദ്ഘാടനം നടത്തി. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ വീട്ടിലെത്തി പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ കാർഡും കേക്കും കൈമാറി. ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് , ബി.ജെ.പി സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി. സന്തോഷ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീകുമാർ കൂടത്തിൽ, ജിമ്മി ജോർജിന്റെ സഹോദരങ്ങളായ സ്റ്റാൻലി ജോർജ്, ബൈജു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ബോബി ജോർജ് എന്നിവർ സംബന്ധിച്ചു.