Connect with us

Kannur

ഒരാഴ്ചക്കിടെ രണ്ട് മരണം; കോവിഡ് നിഴലിൽ കണ്ണൂർ

Published

on

Share our post

ക​ണ്ണൂ​ർ: ​കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​ഴ​ലി​ൽ ജി​ല്ല. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ജാ​ഗ്ര​ത​യി​ലാ​ണ്. ഡി​സം​ബ​ർ 15നാ​ണ് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ മ​രി​ച്ച​ത്.

ചു​മ​യും ശ്വാ​സ ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച ശേ​ഷ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. ക​ണ്ണൂ​ർ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ മ​ര​ണ​ശേ​ഷ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ പൊ​തു​വാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​യി​ട​ങ്ങ​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പും യോ​ഗം ചേ​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ളു​ക​ൾ കൂ​ടു​ന്ന ച​ട​ങ്ങു​ക​ളും മ​റ്റും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ളം, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ദി​ന രോ​ഗ​സ്ഥി​രീ​ക​ര​ണം വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

അ​​തേ​​സ​​മ​​യം, കേ​​ര​​ള​​ത്തി​​ൽ കോ​​വി​​ഡ് കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യാ​​യ ദ​​ക്ഷി​​ണ ക​​ന്ന​​ട​​യി​​ലും കു​​ട​​കി​​ലും മ​ല​യാ​ളി യാ​ത്ര​​ക്കാ​​ർ​​ക്ക് സ്ക്രീ​​നി​​ങ് തു​ട​ങ്ങി. ജി​ല്ല​യി​ൽ​നി​ന്നു​ള്ള യാ​​ത്ര​​ക്കാ​​ർ​​ക്ക് പ​​നി​​ല​​ക്ഷ​​ണ​​ങ്ങ​​ളു​​​ണ്ടോ എ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്.

നി​ല​വി​ൽ ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും തി​​രി​​ച്ചും സ​​ഞ്ചാ​​ര​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ​ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ഞ്ചാ​ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​​ട​​കി​​ൽ ക​​ണ്ണൂ​​ർ, വ​​യ​​നാ​​ട് ജി​​ല്ല അ​​തി​​ർ​​ത്തി ചെ​​ക്പോ​​സ്റ്റു​​ക​​ളി​​ലും ദ​​ക്ഷി​​ണ ക​​ന്ന​​ട ജി​​ല്ല​​യി​​ൽ ത​​ല​​പ്പാ​​ടി ഉ​​ൾ​​പ്പെ​​ടെ കാ​​സ​​ർ​​കോ​​ട് ജി​​ല്ല അ​​തി​​രു​​ക​​ളി​​ലു​​മാ​​ണ് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗം വ​ർ​ധി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​ത​ന്നെ യാ​ത്ര​യി​ലും ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ങ്ങ​ളി​ലും മാ​സ്ക് ധാ​രി​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ജി​ല്ല​യി​ൽ പ​നി കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടു​ന്ന​ത്.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

ക​ണ്ണൂ​ർ: സ​ർ​ക്കാ​റും വി​വി​ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ 13 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് തു​ട​രു​മ്പോ​ൾ ​പ​റ്റി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യി കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രു​ന്ന കാ​ഴ്ച​യാ​ണ്.

ഏ​ഴ് പ​രാ​തി​ക​ളി​ൽ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രേ​ഡി​ങി​നാ​യി പ​ണം കൈ​മാ​റി​യ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ടെ​ല​ഗ്രാം വ​ഴി ട്രേ​ഡി​ങ് ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം നി​ക്ഷേ​പി​ച്ച പ​ണ​മോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ചൊ​ക്ലി സ്വ​ദേ​ശി​നി​ക്ക് 2.38 ല​ക്ഷ​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം ക​ണ്ട് ഷോ​പി​ഫൈ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 68,199 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​രാ​തി​ക്കാ​ര​ന്റെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 19,740 രൂ​പ ന​ഷ്ട​മാ​യി. വാ​ട്സ് ആ​പ് വ​ഴി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് 9001രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യെ എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന ഡെ​ബി​റ്റ് കാ​ർ​ഡി​ന്റെ വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും ക​ര​സ്ഥ​മാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി വാ​ട്സ് ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ല്‍കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് 26000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ട് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​ടെ 25,000 രൂ​പ ത​ട്ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.


Share our post
Continue Reading

Trending

error: Content is protected !!