Connect with us

Kerala

റോഡ് ക്യാമറയെ പറ്റിക്കുന്നവരെ പൂട്ടാൻ വേഷംമാറി ഉദ്യോഗസ്ഥർ

Published

on

Share our post

തിരുവനന്തപുരം: നിയമലംഘനം നടത്തി ഇരുചക്രവാഹനമോടിക്കുന്നവർ റോഡ് ക്യാമറയെത്തുമ്പോൾ ഇടതുവശത്തുകൂടി പോകുന്നതിനു പകരം വലതുവശത്തേക്കു വണ്ടിയെടുത്ത് റോഡിൽ നിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽ നിന്ന് വണ്ടി മാറ്റുന്നത്.വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ പറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്പർ ക്യാമറയിൽ പതിയാതിരിക്കാനാണ് തിളക്കമുള്ള സ്റ്റിക്കറുകൾ പതിക്കുന്നത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ റോഡ് ക്യാമറ പോയിന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥർ വേഷം മാറിയാണ് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാതെയും 3 പേരെ കയറ്റിയും എത്തിയ ബൈക്കുകൾ റോഡിൽ നിന്ന് ഇറക്കി എതിർ വശത്തുകൂടെ കുതിക്കുന്നതായി കണ്ടെത്തി.

ഹെൽമറ്റ് ധരിക്കാതെ ക്യാമറയിൽ പെട്ട് പല തവണ പിഴ ചുമത്തിയ ബൈക്ക് പിടികൂടി പരിശോധിച്ചപ്പോൾ അവസാന നമ്പർ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. മറ്റൊരു വാഹന ഉടമ നമ്പറിൽ സ്റ്റിക്കർ ഒട്ടിച്ചു മറച്ചതായും കണ്ടുപിടിച്ചു. ഇങ്ങനെ നടത്തുന്ന നിയമലംഘനങ്ങളാണ് നിരപരാധികളായ വാഹന ഉടമകൾക്കെതിരെ പിഴ നോട്ടിസ് മാറി അയയ്ക്കാൻ ഇടയാക്കുന്നതെന്ന് ഉദ്യോഗസ്ഥർ.

കൂടാതെ ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ക്യാമറയിൽ തെളിയാതിരിക്കാൻ പ്രത്യേകതരം ഫ്ലാഷ് ലൈറ്റുകളും തിളക്കമുള്ള സ്റ്റിക്കറുകളും സ്ഥാപിച്ചതായും കണ്ടെത്തി.തിരൂർ തിരുനാവായ, എടക്കുളം ഭാഗങ്ങളിൽ നിന്ന് ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കയറ്റിപ്പോവുകയായിരുന്ന 2 സ്കൂൾ ബസുകളും തേയ്മാനം സംഭവിച്ച ടയറുകളുമായി സർവീസ് നടത്തിയ മറ്റൊരു സ്കൂൾ ബസും പരിശോധനയ്ക്കിടെ പിടികൂടി പെർമിറ്റ് റദ്ദാക്കി.

നിരപരാധികളെ രക്ഷിക്കാൻപ്രത്യേക സ്ക്വാഡ്:

പരാതികളുമായി നിരപരാധികളായ വാഹന ഉടമകൾ മോട്ടർ വാഹന വകുപ്പ് ഓഫിസിലേക്ക് എത്തിത്തുടങ്ങിയതോടെയാണ് കള്ളനെ കയ്യോടെ പിടികൂടാൻ അധികൃതർ നടപടി തുടങ്ങിയത്. പിഴയടയ്ക്കാൻ നോട്ടിസ് ലഭിക്കുന്ന ഒട്ടേറെ പേരാണ് വാഹനം തങ്ങളുടേതല്ലെന്ന് അറിയിച്ച് പരാതിയുമായി എത്തുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവൽക്കരിച്ച് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!