സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍/എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയാകണം. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ജാതി, വരുമാന, ഭിന്നശേഷി (ബാധകമെങ്കില്‍), ഹോസ്റ്റല്‍ ഇന്‍മേറ്റ് (ബാധകമെങ്കില്‍) സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!