കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമകൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ് (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെ.പി.പി. ജംങ്ഷനിലെ വീട്ടില്‍ കണ്ടെത്തിയത്.
രാജീവും ആശയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു. മുറിയ്ക്കുള്ളിലെ കട്ടിലില്‍ ആയിരുന്നു മകന്‍ മാധവിന്റെ മൃതദേഹം. വെള്ളിയാഴ്ച രാവിലെ 11-ഓടെ പ്രസിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരമറിയുന്നത്. രണ്ട് ദിവസമായി ജീവനക്കാര്‍ രാജീവിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയത്.