പി.ജെ.കുര്യന്റെ ഭാര്യ സൂസന് കുര്യന് അന്തരിച്ചു

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രഫ.പി.ജെ. കുര്യന്റെ ഭാര്യ സൂസന് കുര്യന്(80) അന്തരിച്ചു.
വെള്ളിയാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ മുന്‍ അധ്യാപികയാണ്. സംസ്കാരം പിന്നീട്.