വയറിലെ കൊഴുപ്പ് കളയണോ; ഈ പച്ചക്കറി പതിവാക്കാം 

Share our post

നമ്മുടെ അടുക്കളത്തോട്ടത്തിൽ സുലഭമായി വളരുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയ്ക്ക് നിരവധി പോഷകഗുണങ്ങളാണുള്ളത്. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്. കൂടാതെ ശരീരത്തിനാവശ്യമായ ഫൈബറുകൾ, അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം, അയൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ഓലനും പുളിശ്ശേരിയുമെല്ലാം ഉണ്ടാക്കാനുപയോഗിക്കുന്ന ഇതിൻ്റെ ആരോഗ്യ ഗുണങ്ങളറിഞ്ഞിരിക്കാം.

കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ അമിതവണ്ണവും വയറും കുറയ്ക്കാൻ കുമ്പളങ്ങ ഗുണം ചെയ്യും. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. അതിനാൽ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തിൽ വയർ കുറയ്ക്കാൻ സഹായിക്കും. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ എന്നതും ഗുണകരമാണ്. അത് ശരീരഭാരം കൂടാതെയിരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട്. 

പ്രമേഹരോഗികൾക്ക് പറ്റിയ മികച്ചൊരു ഭക്ഷണമാണിത്. കുമ്പളങ്ങ ജ്യൂസിന് ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാൻ കഴിവുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കും. അതിനാൽ പ്രമേഹരോഗികൾ കുമ്പളങ്ങ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.

അയൺ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്ഷീണവും തളർച്ചയുമുള്ളവർ കുമ്പളങ്ങ കഴിക്കണം. ഇതിലെ അയൺ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ സഹായിക്കും. അതിനാൽ വിളർച്ചയും അനീമിയയും അകറ്റാൻ വളരെ നല്ലതാണിത്.

വിറ്റാമിൻ സിയും മറ്റ് ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയ ഇത് ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. കുമ്പളങ്ങയിൽ വലിയൊരു ശതമാനം ജലാംശമായതിനാൽ ഇവ എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റാനും ഇവ നല്ലതാണ്. 

ശ്വാസകോശത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്വസനം സുഗമമാക്കാനും കുമ്പളങ്ങ ഡയറ്റിൽ ഉൾപ്പെടുത്താം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇതിന് കഴിയും. നിർജ്ജലീകരണം തടയാനും ഇത് നല്ലൊരു പരിഹാരമാണ്. രോഗപ്രതിരോധശേഷി കൂട്ടാനും ഇവയ്ക്ക് കഴിവുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!