Kerala
എൽ.എൽ.എം അലോട്ട്മെന്റ്

തിരുവനന്തപുരം: ഒഴിവുള്ള എൽ. എൽ.എം സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് വൈകിട്ട് മൂന്നിനകം ceekinfo.cee@kerala.gov.inൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് 23ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- : 04712525300
ഡിഫാം. ഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 ഇആർ1991 (സപ്ലിമെന്ററി) ഏപ്രിൽ പരീക്ഷയുടെയും പാർട്ട് 11 (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെയും ഫലം www.dme.kerala.gov.in ൽ.
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ 26ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് 27നാണ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ
തിരുവനന്തപുരം: പൂജപ്പുര മാജിക് അക്കാഡമിയിൽ ഡിപ്ലോമ ഇൻ മാജിക്കൽ ആർട്ട്, സർട്ടിഫിക്കറ്റ് ഇൻ മാജിക്കൽ ആർട്ട് കോഴ്സുകളുടെ പുതിയ ബാച്ച് ജനുവരിയിൽ ആരംഭിക്കും. എസ്.എസ്.എൽ.സിയോ തത്തുല്യമോ പാസായവർക്ക് സി.എം.എയ്ക്കും കേരളസർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഇൻ മാജിക്കൽ ആർട്ട് കോഴ്സ് പാസായവർക്കോ ഒരു വർഷം മാജിക് രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവർക്കോ ഡിപ്ലോമ കോഴ്സിനും ജനുവരി 31വരെ അപേക്ഷിക്കാം.ഫോൺ: 04712358910, 9446078535
പ്രോജക്ട് കോ ഓർഡിനേറ്റർ
തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഓർഡിനേറ്ററുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in.ഫോൺ: 0471 2474550.
കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിൽ പരിശീലനം
തിരുവനന്തപുരം : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിലേക്ക് (പി.സി.യു) നഴ്സിംഗ് വിഭാഗത്തിൽ പരിശീലനം നൽകുന്നു. 27ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in.
വനിതാ സംരംഭകർക്ക് പ്രോത്സാഹനമായി വി മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ ’വി മിഷൻ’ പദ്ധതി. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള സംരംഭങ്ങൾക്കാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) വഴി സാമ്പത്തിക സഹായം ലഭിക്കുക.
ഈ വർഷം നടന്ന വനിതാ സംരംഭകത്വ ഉച്ചകോടിയിൽ വനിതാ സംരംഭങ്ങൾക്കുള്ള വായ്പത്തുക വർദ്ധിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ’വി മിഷൻ’ പദ്ധതിയുടെ വായ്പത്തുക 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയർത്തി. 4.5 ശതമാനം പലിശയാണ് ഈടാക്കുക. 5മുതൽ 6 വർഷംവരെ തിരിച്ചടവുള്ള ഈ വായ്പയുടെ മൊറട്ടോറിയം 6 മാസമാണ്.
സ്ത്രീകളിലെ സംരംഭകത്വശീലം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ’വി മിഷൻ’ സംരംഭം പരിഷ്കരിച്ചതെന്ന് കെ.എസ്.ഐ.ഡി.സി എം.ഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ പറഞ്ഞു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്