എരുമേലി അപകടം: മരണം രണ്ടായി

മുണ്ടക്കയം: എരുമേലി പുലിക്കുന്നിന് സമീപം കണ്ണിമലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ (17) ആണ് ഇന്ന് രാവിലെ മരിച്ചത്. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിൻ (17) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് കണ്ണിമലയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടർ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.