ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്

കോട്ടയം: കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64കാരനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
തടവ് ശിക്ഷയ്ക്ക് പുറമേ 90,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.