യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിനുനേരേ ഡി.വൈ.എഫ്.ഐ ആക്രമണം; തലസ്ഥാനത്തെ രണ്ട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം എന്നീ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വ്യാഴാഴ്ച രാത്രിയായിരുന്നു അക്രമം. ആക്രമണമുണ്ടായപ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നുവെന്നും ആരോപണമുണ്ട്.