Kerala
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ചേർക്കപ്പെട്ട റുവൈസിന് ജാമ്യം
മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Kerala
ചൈനയിൽ കൃത്രിമ സൂര്യനും; പരീക്ഷണം വിജയം, സൂര്യനേക്കാൾ ഏഴിരട്ടി ചൂട്, ജ്വലിച്ചത് 18 മിനിറ്റോളം
ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.
കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെൻ്റൽ അഡ്വാൻസ്‌ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്‌ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.
Kerala
സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി; മൂന്ന് സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോഗത്തിലാണ് ഒ.ബി.സി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.
കൂടാതെ 2018 ലെ പ്രളയത്തിൽ കണ്ണൂർ പായം പഞ്ചായത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പായം ഗ്രാമപഞ്ചായത്തിൽ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങൾക്ക് നിയമനം നൽകാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമിക്കും.
2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ 2020 മുതൽ 2024 വരെയുളള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Kerala
നാല് പേരുടെ ഭർത്താവ്; അഞ്ചാം വിവാഹത്തിനൊരുങ്ങിയ 31കാരൻ പിടിയിൽ
വർക്കല: നാലു ഭാര്യമാർ, വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞതോടെ വിവാഹത്തട്ടിപ്പുകാരൻ പിടിയിലായി. ചെറുന്നിയൂർ താന്നിമൂട് ഗുരുമന്ദിരത്തിന് സമീപം ലക്ഷം വീട്ടിൽ നിതീഷ് ബാബു (31) വിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിയുന്നതും.
സംഭവത്തെ കുറിച്ച് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പൊലീസിനെ അറിയിച്ചു.
20 പവനോളം സ്വർണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയ്ക്കെതിരെ വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു