ഒന്നിലധികം പേർക്ക് ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാന്‍; പുതിയ പ്ലാനുകളുമായി ജിയോ

ഉപഭോക്താക്കള്‍ക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അതില്‍ അധിക സിം കണക്ഷനുകളും 5ജി അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളുണ്ട്. 399 രൂപയുടേയും 699 രൂപയുടേയും. ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകള്‍ ആണിവ. ഒടിടി ആനുകൂല്യങ്ങളും ഇതില്‍ ലഭിക്കും.
399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍
75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാന്‍ എത്തുന്നത്. അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയുമുണ്ട്. 3 സിം കാര്‍ഡുകള്‍ ഈ പ്ലാനില്‍ ഉപയോഗിക്കാം. അതായത് ഈ പ്ലാന്‍ ഒരേ സമയം വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് പേര്‍ക്ക് ഉപയോഗിക്കാനാവും. എന്നാല്‍ അധിക കണക്ഷനുകള്‍ ഒരോന്നിനും പ്രതിമാസം 99 രൂപ അധികമായി നല്‍കണം. ഓരോ സിം കാര്‍ഡിനും 5 ജിബി ഡാറ്റ അധികമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ഉയോഗിക്കാം. മൈജിയോ ആപ്പ് വഴി 5ജി ഡാറ്റ ആനുകൂല്യവും നേടാം.
699 രൂപയുടോ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാന്‍
100 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എം.എസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും. 3 കണക്ഷനുകള്‍ ഉപയോഗിക്കാം. അധിക കണക്ഷനുകള്‍ ഓരോന്നിനും 99 രൂപ അധികമായി നല്‍കണം. 5 ജിബി ഡാറ്റ ഓരോ കണക്ഷനും അധികമായി ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാന്‍, ആമസോണ്‍ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ആസ്വദിക്കാം. പരിധിയില്ലാതെ 5ജി ഡാറ്റയും ലഭിക്കും.