ശബരിമലയില്‍ മണ്ഡലപൂജ വരെ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി

Share our post

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജ വരെ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്.

അതേസമയം ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.31 കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി നിലവില്‍ ആയിരം വിശുദ്ധി സേനാംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരുന്നുണ്ട്.

ബുക്കിംഗ് നിയന്ത്രിക്കും മുന്‍പേ പല ദിവസത്തേയും 80,000 കടന്നിരുന്നു. 80,000ത്തിന് മുകളില്‍ ബുക്കിംഗ് അനുവദിക്കരുതെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27 വരെയുളള പരമാവധി അനുവദിക്കാവുന്ന സ്ലോട്ടുകള്‍ പൂര്‍ണമായിരിക്കുകയാണ്. 27നാണ് മണ്ഡല പൂജ. 26ന് വൈകുന്നേരം ആറന്മുളയില്‍ നിന്നുള്ള തങ്കയങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തിച്ചേരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!