പേരാവൂർ സ്‌പോർട്‌സ് കാർണിവലിൽ ഇന്നും നാളെയും വിവിധ മത്സരങ്ങൾ

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത്പേരാവൂർ മാരത്തണിന്റെ ഭാഗമായുള്ള സ്‌പോർട്‌സ് കാർണിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഡിസംബർ 21 വ്യാഴാഴ്ച വെകിട്ട് 4.30ന് പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം.ഏഴ് മണിക്ക്ഉറിയടി, ചാക്കിൽ ചാട്ടം, സുന്ദരിക്ക് പൊട്ടു തൊടൽ, ലെമൺ ആൻഡ് സ്പൂൺ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഫൺ ഗെയിമുകൾ,ഫുട്‌ബോൾ ഷൂട്ടൗട്ട്.
ഡിസംബർ 22 വെള്ളിയാഴ്ച വോളിബോൾ പ്രദർശന മത്സരം നടക്കും.വെകിട്ട് 4.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ജിമ്മി ജോർജ് അക്കാദമി, നടുവണ്ണൂർ വോളിബോൾ അക്കാദമിയുമായി ഏറ്റുമുട്ടും.6.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ടീമുമായി മാറ്റുരക്കും. രാത്രി എട്ടിന് പഴശ്ശി രാജ കളരി അക്കാദമി കാക്കയങ്ങാട് അവതരിപ്പിക്കുന്ന കളരിപ്പയറ്റ്ഫ്യൂഷൻ.