Connect with us

Kannur

ഇ.എസ്.ഐ പാനലിൽ സൂപ്പർ സ്‌പെഷ്യാലിറ്റികളില്ല ; ദൂരെ ദൂരെ വിദഗ്ധ ചികിത്സ

Published

on

Share our post

കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് പോകേണ്ടുന്ന അവസ്ഥയാണ് ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക്.

ഇരുജില്ലകളിലെയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഇ.എസ്.ഐ പാനലിൽ ഉൾപ്പെടുത്തണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ഉൾപ്പടെ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തിയിട്ടില്ല. തോട്ടട ഇ.എസ്.ഐ ആശുപത്രിയിലാണെങ്കിൽ ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണു താനും.

എ.കെ.ജി, കൊയിലി, ചെറുകുന്ന് മിഷൻ ആശുപത്രി, തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കേളേജ്, കോടിയേരി കാൻസർ സെന്റർ എന്നിവിടങ്ങളിൽ നേരത്തെ ഇ.എസ്.ഐ ചികിത്സാ പദ്ധതി മുഖേന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ ആശുപത്രികളിലൊന്നും ഈ സൗകര്യമില്ല.

എം പാനൽ ചെയ്ത ആശുപത്രികൾക്ക് നിശ്ചിത സമയത്ത് ഇ.എസ്.ഐ കോർപ്പറേഷൻ ഫണ്ട് അനുവദിക്കാത്തതാണ് ആശുപത്രികൾ പിന്തിരിയാനിടയാക്കിയതെന്നാണ് ആക്ഷേപം. പദ്ധതി തുടരണമെന്ന് ആശുപത്രികളോട് ആവശ്യപ്പെടുമ്പോഴെല്ലാം ഒരു വർഷം കഴിഞ്ഞിട്ടും ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആശുപത്രികളുടെ മറുപടി.

തോട്ടട ഇ.എസ്.ഐ ആശുപത്രി പേരിനു മാത്രം

വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരും ജീവനക്കാരും ഉണ്ടെങ്കിലും പല ചികിത്സകൾക്കും പരിശോധനകൾക്കും തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുകയാണെന്നാണ് പരാതി. ജില്ലയിലെ രണ്ടുലക്ഷത്തോളം ഗുണഭോക്താക്കൾ ആശുപത്രിക്ക് കീഴിലുണ്ട്. തൊഴിലാളിക്കും കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ആളോഹരി ചികിത്സാസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. എന്നാൽ ആവശ്യമായ സേവനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ആളുകൾ ആശുപത്രിയിലേക്ക് വരാൻ തന്നെ മടിക്കുന്നു.

ഓപ്പറേഷൻ തീയറ്റർ ഉണ്ടെങ്കിലും സർജറിയും കാര്യമായി നടക്കുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ 14ന് ഇ.എസ്.ഐ. ബോർഡ് അംഗം ആശുപത്രി സന്ദർശിച്ച് അധികൃതരുമായി കാര്യങ്ങൾ ചർച്ചനടത്തിയിരുന്നെങ്കിലും കാര്യമായ വികസനമൊന്നും ആശുപത്രിയിലുണ്ടായിട്ടില്ല. നിലവിൽ സംസ്ഥാന തൊഴിൽവകുപ്പിന് കീഴിലാണ് തോട്ടട ഇ.എസ്.ഐ. പ്രവർത്തിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 16 സേവനം ലഭ്യമാണെന്ന് ആശുപത്രിയുടെ പുറത്ത് എഴുതി വച്ചിട്ടുണ്ടെന്നല്ലാതെ പ്രവർത്തികമാകുന്നില്ല.


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!