ഇരിട്ടി പുഷ്പോത്സവത്തിന് തുടക്കമായി

ഇരിട്ടി : ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ പത്താമത് ഇരിട്ടി പുഷ്പോത്സവം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്റ്റിൻ അധ്യക്ഷതവഹിച്ചു.
പ്രദർശന വിപണന മേള ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയും ഫ്ളവർ ഡിസ്‌പ്ലേ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ഉദ്ഘാടനംചെയ്തു. ത്രിൽ ഫ്രിൽ പ്രദർശനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും ലൈറ്റ് കേവ് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും ഉദ്ഘാടനംചെയ്തു.
ഫുഡ്‌കോർട്ട് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദുവും അമ്യൂസ്‌മെന്റ് പാർക്ക് ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫും ഉദ്ഘാടനംചെയ്തു.
പുഷ്പോത്സവ നഗരിയുടെ ശില്പി ഗ്രീൻലീഫ് ജോയിന്റ് സെക്രട്ടറി കൂടിയായ പി.പി. രജീഷിനെ എം.എൽ.എ. ആദരിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി. അബ്ദുൾ റഷീദ്, എൻ.കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. ഫൈസൽ, കെ. നന്ദനൻ ഗ്രീൻലീഫ് സെക്രട്ടറി പി. അശോകൻ, ഡോ. എം.ജെ. മാത്യു, സി. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. ജനുവരി ഏഴ് വരെ എല്ലാ ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശനം.
അതത് സ്കൂളുകളിൽ നിന്ന് നൽകിയിട്ടുള്ള പാസുമായി വരുന്ന പത്താംതരംവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.