ട്രെയിനിൽ ഫോൺ മോഷണം: ബിഹാർ സ്വദേശി പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച ബിഹാർ സ്വദേശി മുഹമ്മദ് അജറുദ്ദീനിനെ (35) റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം മലബാർ എക്സ്പ്രസിലെ ബി 5 കോച്ചിലെ യാത്രക്കാരൻ അർജുന്റെ പോക്കറ്റിൽനിന്നാണു ഫോൺ മോഷ്ടിച്ചത്.
ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാളുടെ ബാഗിൽ 3 മൊബൈൽ ഫോണുകൾ, ഒരു വാച്ച്, ഒരു ചാർജർ, ഒരു ഇയർ ഫോൺ, കരിങ്കല്ല് കഷണം എന്നിവ കണ്ടെത്തി. പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. കണ്ണൂർ റെയിൽവേ എ.എസ്ഐ ഷിബീഷ് മധു, സീനിയർ സി.പി.ഒ ബിബിൻ മാത്യു, ആർ.പി.എഫ് എ.എസ്ഐ സഞ്ജയ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.