പയ്യാമ്പലത്ത് അമ്യൂസ്മെൻ്റ് പാർക്ക് നാളെ പ്രവർത്തനം തുടങ്ങും

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ഡിസ്‌നി വേവ്സ് അമ്യൂസ്മെൻ്റ് പാർക്ക് വെള്ളിയാഴ്ച പ്രവർത്തനം
തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും കലക്ടർ അരുൺ കെ.വിജയൻ മുഖ്യാതിഥി യാവും. ഡ്രാഗൺ റൈസ്, വാട്ടർ കോസ്‌റ്റർ, ഹൂക്ക് ബെൽറ്റ് റോപ്പ് വേ, സൈക്കിൾ റൈഡ് റോപ്പ് വേ, തുടങ്ങിയ സാഹസിക റൈഡുക ളും ഒരുക്കിയിട്ടുണ്ട്. വ്യാഴം മുതൽ ജനുവരി അഞ്ചുവരെ പയ്യാമ്പലം ബീച്ച് ഫെസ്റ്റും നടക്കും.
22ന് ഇശൽ നൈറ്റ്, 23ന് മാജിക് ഷോ, 24ന് സിനി ട്രാക്ക് മേള, 25 വാട്ടർ ഡി.ജെ, 26ന് വെറൈറ്റി ഡാൻസ്, 27ന് സൂഫി ഡാൻസ് അറബിക് ഡാൻസ്, 29ന് നാടൻ പാട്ട്,29ന് മെഹന്തി ഫെസ്റ്റ്, 30ന് ഫിഗർ ഷോ, 31ന് സംഗീത നിശ. വാർത്താസമ്മേളനത്തിൽ ഭാര വാഹികളായ പി.പി സിദ്ദീഖ്, സി.വി ഫൈസൽ, സി.അബ്ദുൾ നാസർ, അഡ്വ. പി.ഒ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.