കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; മരണപ്പെട്ടത് തിരുവമ്പാടി സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവമ്പാടി സ്വദേശി കുളത്തോട്ടില്‍ അലിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇതിന് ദിവസങ്ങള്‍ക്ക് മുമ്പും അലവി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കോവിഡ് നെഗറ്റീവായിരുന്നു.