അറിയാം കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
ഹാൾടിക്കറ്റ്
ഡിസംബർ 27-ന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ഡിഗ്രി (സപ്ലിമെന്ററി 2011-2019 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് പകർപ്പെടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30-ന് (വെള്ളി 2.00) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
ടീച്ചിങ് അസിസ്റ്റന്റ്
സർവകലാശാലയുടെ മലയാള പഠന വകുപ്പിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 21-ന് ഉച്ചയ്ക്ക് ഒന്നിന് നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ. 2023 വർഷം ഈ പഠന വകുപ്പിൽ നിന്ന് എം.എ. മലയാളം പ്രോഗ്രാമിന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ / റാങ്ക് നേടിയ വിദ്യാർഥികൾ മാത്രം ബന്ധപ്പെട്ട രേഖകൾ സഹിതം പഠന വകുപ്പിൽ എത്തണം. ഫോൺ: 8606050283, 8593950384.