ഹൈറിച്ചിനെതിരേ നടപടിക്ക് ഡി.ജി.പി.യുടെ ഉത്തരവ്

Share our post

കണ്ണൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തര നടപടി സ്വീകരി ക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂർ റൂറൽ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മുൻ എം.എൽ.എ അനിൽ അക്കരെ നൽകിയ പരാതിയിലാണ് നടപടി.

എച്ച്‌.ആർ ഒ.ടി.ടി, എച്ച്‌.ആർ ക്രിപ്റ്റോ കറൻസി, വിദേശത്തേക്ക് ഫണ്ട് കടത്തൽ തുടങ്ങിയ പരാതിക ളിലാണ് നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ്. ജി.എസ്‌.ടി സംബന്ധിച്ച പ്രശ്‌നങ്ങൾ അവസാനിക്കു കയാണെന്നും ചൊവ്വാഴ്‌ച രണ്ടരയോടെ ഹൈക്കോടതിയിൽനിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കൾ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്.

മണിചെയിൻ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവർത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേ ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ബഡ്‌സ് ആക്‌ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരിൽ ആക്‌സിസ് ബാങ്കി ലുള്ള ആറ് അക്കൗണ്ടുകളും, എച്ച്‌.ഡി.എഫ്‌.സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐ.ഡി.എഫ്.സി.യിലെ മൂന്ന് അക്കണ്ടുകളുമുൾപ്പെടെ 37 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

ഇവരുടെ സ്ഥാവരജംഗമ വസ്‌തുക്കളുടെ കണക്കെടുപ്പ് പൂർത്തീകരിച്ച് റിപ്പോർട്ടും നൽകി. ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ നൽകിയ ഉത്തരവിനെ തുടർന്നാണ് ബഡ്സ് ആ ക്ടിലെ പ്രൊവിഷണൽ അറ്റാച്ച്‌മെൻ്റ് ഓർഡർ വഴി കളക്‌ടർ നടപടി സ്വീകരിച്ചത്.

ജി.എസ്.ടി ഇന്റലിജൻസും, സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും കുരുക്ക് മുറുക്കിയതോടെ താഴേത്തട്ടിലുള്ളവരോട് നിരവധി നുണകൾ പറഞ്ഞ് സമയം ദീർഘിപ്പിക്കാനുള്ള ശ്രമമാണ് ഹൈറിച്ച് വക്താക്കൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് ചൊവ്വാഴ്‌ച കോടതിയിൽനിന്നും അനുകൂല ഉ ത്തരവുണ്ടാകുമെന്ന പ്രചാരണമുണ്ടായത്.

എന്നാൽ കോടതിയിൽ പരിഗണിച്ച കേസുകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ അക്കൂട്ടത്തിൽ ഹൈറിച്ചുണ്ടായിരുന്നില്ല. പിന്നീട് വന്നത് സർക്കുലറാണ്. 29ന് പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നുമാണ് സർക്കുലറിലുളളത്.

ഇതിനിടയിൽ കമ്പനിയിലേക്ക് നിക്ഷേപകരെ ചൂണ്ടയിട്ടു പിടിച്ചിരുന്ന പല പ്രമുഖരും ഒളിവിൽ പോ യിരിക്കുകയാണ്. വീട്ടുമുറ്റത്ത് ആഡംബരമായി പ്രദർശിപ്പിച്ചിരുന്ന വാഹനങ്ങളും ഒളിപ്പിച്ചിരിക്കുന്നു. മേലാളന്മാർ പറയുന്നതുകേട്ട് സോഷ്യൽ മീഡിയകളിൽ ഹൈറിച്ചിൻ്റെ അപദാനങ്ങൾ പാടുന്നവരും ബഡ്‌സ് ആക്‌ട് പ്രകാരം കേസിൽ പ്രതികളാകുമെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ ഇവയെല്ലാം ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!