ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

എടൂര്‍: ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ടകാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഉരുപ്പുംകുണ്ട് സ്വദേശി നാരുവേലില്‍ എല്‍ദോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് എല്‍ദോയും മരുമകന്‍ ബാബുവും വാഹനത്തില്‍ ഉണ്ടായിരുന്നു.ഉരുപ്പുംകുണ്ട് ടൗണില്‍ നിന്നും വെള്ളരിവയില്‍ റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്ന് 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.