കോളയാട് കൊമ്മേരിയിൽ നിന്ന് 20 ലിറ്റർ ചാരായം പിടിച്ചു

കോളയാട്: കൊമ്മേരിയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി പത്ത് ലിറ്റർ വീതം കൊള്ളുന്ന കന്നാസുകളിലാണ് ചാരായം കണ്ടെടുത്തത്. തോട്ടിൻകരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ കണ്ടെത്താനായില്ല. പ്രിവന്റീവ് ഓഫീസർമാരായ സി.പി. ഷാജി, പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എം. സുബിൻ, ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.