Kannur
മാലിന്യ സംസ്കരണം പാഠത്തിന് പുറത്ത്; 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി
കണ്ണൂർ: കൃത്യമായ മാലിന്യ സംസ്കരണം പാഠത്തിലുണ്ടെങ്കിലും പ്രാവർത്തികമാക്കാത്തതിനാൽ നടപടി നേരിട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
മാലിന്യം കൂട്ടിയിട്ടതിനും കത്തിച്ചതിനും കടലിൽ തള്ളിയതിനുമൊക്കെയായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇതുവരെ നടപടിയെടുത്തത്.
അരലക്ഷത്തോളം രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാതിരിക്കൽ, കൂട്ടിയിട്ട് കത്തിക്കൽ, ഹരിതകർമ സേനക്ക് നൽകാതിരിക്കൽ, മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കൽ തുടങ്ങിയവയാണ് സ്കൂളുകളിലെ പ്രധാന നിയമലംഘനങ്ങൾ. കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ ഒരുക്കാത്തതിനും നടപടിയുണ്ട്.
ഗൗരവമല്ലാത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ സ്കൂളുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മതിയായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് 5,000 രൂപയാണ് പിഴയീടാക്കി. കഴിഞ്ഞ ഒക്ടോബറിൽ കടലിലേക്ക് മാലിന്യം തള്ളിയതിനെ തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് 27,000 രൂപയും പിഴയീടാക്കി.
പ്ലാസ്റ്റിക് കുപ്പികൾ, മിഠായി കവറുകൾ, ഡിസ്പോസബിൾ കപ്പുകൾ തുടങ്ങിയവയാണ് കടലിലേക്ക് തള്ളിയത്. മലിനജലവും കടലിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. ചിറക്കൽ രാജാസ് എച്ച്.എസ്.എസ്, ചുഴലി ഗവ. ഹയർസെക്കൻഡറി, കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളും നടപടി നേരിട്ടു. കൂടാളി സ്കൂൾ പരിസരത്ത് പലയിടങ്ങളിലായി ഉപയോഗ ശൂന്യമായ പേനകൾ, മിഠായിക്കവറുകൾ, പ്ലാസ്റ്റിക് കവറുകൾ, കടലാസ് എന്നിവ ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി കംമ്പോസ്റ്റ് തുടങ്ങിയ പ്രത്യേക സംവിധാനങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിരുന്നില്ല. കുട്ടികളിൽ പ്ലാസ്റ്റിക് തരംതിരിവ് ശീലിപ്പിക്കുന്നതിനായി പഞ്ചായത്ത് നൽകിയ നാലു ബിന്നുകളും കൃത്യമായി സജ്ജീകരിച്ചിരുന്നില്ല. പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാളി പഞ്ചായതിന് നിർദേശം നൽകി.
ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, സി. ഹേമന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു