Kannur
കൊവിഡ് ബാധിച്ചവരിൽ ശ്വാസകോശ അസുഖം കൂടുന്നു

കണ്ണൂർ:കൊവിഡ് ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വിരലിലെണ്ണാവുന്ന പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്. ജില്ലയിലെ ആകെ സർക്കാർ ആശുപത്രികളിലായി ആറും കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നാലും പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്.
ഇടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്‌സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെയുണ്ടാകാം. അഞ്ചിലൊരാൾ കൊവിഡാനന്തര പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പരിശോധന നിർബന്ധംകൊവിഡ് ബാധിച്ചവർ തീർച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്ന് വിദഗ്ദർ പറഞ്ഞു.
ഗർഭിണികളായ കൊവിഡ് ബാധിതർ, കൊവിഡും ന്യൂമോണിയയും ബാധിച്ചവർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്‌നമുള്ള കൊവിഡ് ബാധിതർ തുടങ്ങിയവർ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.കൊവിഡാനന്തര അസുഖം വ്യാപകംനിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നം കണ്ടു വരുന്നുണ്ട്.
ചെറിയ ക്ഷീണം മുതൽ ഓക്‌സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത ശ്വാസകോശ പ്രശ്‌നങ്ങൾ വരെ അതിൽപ്പെടുന്നു. ഇവരിൽ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകൽ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു.ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്ന പൾമണറി എമ്പോളിസം, അപൂർവ്വമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും കൊവിഡിന്റെ ഭാഗമായി ഉണ്ടാകാം.
അപകടകരമാകാൻ സാദ്ധ്യതയുള്ള മറ്റൊരു പ്രശ്‌നമാണ് കൊവിഡിനെ തുടർന്ന് ഹൃദയപേശികളിൽ വരാൻ സാദ്ധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം സംഭവിക്കാം.അവഗണിച്ചാൽ നിത്യരോഗിയാകുംകൊവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കും. ഈ അവസ്ഥയാണ് ഫൈബ്രോസിസി (പൾമോണറി ഫൈബ്രോസിസ്) .
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566
Kannur
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം


വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്