Connect with us

THALASSERRY

കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മാധ്യമ പുരസ്‌കാരം ഷിദ ജഗത്തിന്‌

Published

on

Share our post

തലശേരി : തലശേരി പ്രസ്‌ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്‌മാരക ലൈബ്രറി തലശേരി ടൗൺ സർവീസ്‌ സഹകരണ ബാങ്കുമായി ചേർന്ന്‌ ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മാധ്യമ പുരസ്‌കാരം മീഡിയ വൺ കോഴിക്കോട്‌ ബ്യൂറോ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ ഷിദ ജഗത്തിന്‌. ഫെബ്രുവരി ഏഴിന്‌ ടെലികാസ്‌റ്റ്‌ ചെയ്‌ത ‘ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ’ എന്ന വാർത്തയാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌. 10,001 രൂപയും പ്രശസ്‌തിപത്രവും ശിൽപവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്‌ണൻ, കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, തലശേരി ടൗൺ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. 25ന്‌ പകൽ 12ന്‌ തലശരി ലയൺസ്‌ക്ലബ്‌ ഹാളിൽ ചേരുന്ന മാധ്യമപ്രവർത്തക കുടുംബസംഗമത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജൻ പുരസ്‌കാരം സമർപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന മാധ്യമപുരസ്‌കാരം, നവകേരള പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച ഷിദ ജഗത് കോഴിക്കോട്‌ ചെറുകുളത്തൂർ സ്വദേശിയാണ്‌. ഭർത്താവ്‌: ജഗത്‌ ലാൽ (ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ). മക്കൾ: ഷാവേസ്‌ ലാൽ, സഫ്‌ദർ ലാൽ (വിദ്യാർഥികൾ). വാർത്താസമ്മേളനത്തിൽ കാരായി ചന്ദ്രശേഖരൻ, നവാസ്‌ മേത്തർ, പി. ദിനേശൻ, അനീഷ്‌ പാതിരിയാട്‌, കെ.പി. ഷീജിത്ത്‌. ബാങ്ക്‌ സെക്രട്ടറി എം.ഒ. റോസ്‌ലി, വൈസ്‌പ്രസിഡന്റ്‌ എൻ. ബിജു, ഡയരക്‌ടർ പി.വി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!