ദക്ഷിണ കന്നഡയിലും കുടകിലും കേരള അതിര്‍ത്തികളില്‍ പനി പരിശോധന

ബംഗളൂരു : കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പനി പരിശോധന നിര്‍ബന്ധമാക്കി. അതേസമയം കോവിഡിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തികളിലും ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി, കാസര്‍കോട് ജില്ല അതിര്‍ത്തികളിലുമാണ് പരിശോധന.