ഉത്സവകാല തിരക്ക്; ജനശതാബ്ദിക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവെ

തിരുവനന്തപുരം: ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദി എക്‌സപ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076), കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസു (12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25 തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്.
തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് (12082) ഡിസംബര്‍ 20, 21, 22, 23, 24, 25 തീയതികളിലും കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് (12081) 21, 22, 23, 24, 25, 26 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.