Connect with us

Kerala

പാചക വാതകം; വീട്ടിലെത്തിക്കാൻ അമിത നിരക്ക് വാങ്ങിയാൽ നടപടി

Published

on

Share our post

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രിക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്. ചൊ​വ്വാ​ഴ്ച ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന എ​ല്‍.​പി.​ജി ഓ​പ​ണ്‍ ഫോറ​ത്തി​ല്‍ പ​രാ​തി​ക​ള്‍ കേ​ട്ട ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. റീ​ഫി​ല്‍ സി​ലി​ണ്ട​ര്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍കു​ന്ന​തി​ന് നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഏ​ജ​ന്‍സി ഷോ​റൂ​മി​ല്‍ നി​ന്ന് അ​ഞ്ച് കി.​മീ​റ്റ​ർ ദൂ​ര​പ​രി​ധി​വ​രെ സൗ​ജ​ന്യ ഡെ​ലി​വ​റി​യാ​ണ്.

അ​തി​നു​ശേ​ഷ​മു​ള്ള ഓ​രോ അ​ഞ്ച്പാചക വാതകം; വീട്ടിലെത്തിക്കാൻ അമിത നിരക്ക് വാങ്ങിയാൽ നടപടി. കി.​മീ​റ്റ​ർ ദൂ​ര​ത്തി​നും നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഗ്യാ​സി​ന്റെ വി​ല​യും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ന്‍ ചാ​ര്‍ജും ബി​ല്ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.ബി​ല്‍ തു​ക മാ​ത്ര​മേ ഉ​പ​ഭോ​ക്താ​വി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ പാ​ടു​ള്ളൂ. നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞാ​ല്‍ ഏ​ജ​​ന്‍സി​യു​ടെ ലൈ​സ​ന്‍സ് ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കും. അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് പ​രാ​തി ന​ല്‍ക​ണ​മെ​ന്നും പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കല​ക്ട​ര്‍ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സി​ലി​ണ്ട​റി​ന്റെ തൂ​ക്കം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡെ​ലി​വ​റി വാ​ഹ​ന​ത്തി​ല്‍ തൂ​ക്കു​മെ​ഷീ​ന്‍ നി​ര്‍ബന്ധ​മാ​യും വേ​ണം. പാ​ച​ക വാ​ത​ക വി​ത​ര​ണ ഗോ​ഡൗ​ണി​ലും വാ​ഹ​ന​ങ്ങ​ളി​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്ത​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. സി​ലി​ണ്ട​ര്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക​ള്‍ ക്കെ​തി​രെ ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നു. റെ​സി​ഡ​ന്‍സ് കൂ​ട്ടാ​യ്മ​ക​ളും ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വി​ത​ര​ണ​വും തൂ​ക്ക​വും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ചു.

അ​ധി​ക​മാ​യി ഒ​രു സി​ലി​ണ്ട​ര്‍കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ​ണ്‍ ഫോ​റ​ത്തി​ല്‍ എ​ത്തി​യ ക​ട്ടി​പ്പാ​റ​യി​ലെ നി​ര്‍ധ​ന​യാ​യ വീ​ട്ട​മ്മ​ക്ക് സി​ലി​ണ്ട​റി​ന്റെ ഡെ​പ്പോ​സി​റ്റ് തു​ക മ​ല​ബാ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് സി.​ഇ. ചാ​ക്കു​ണ്ണി കൈ​മാ​റി. എ.​ഡി.​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് തു​ക പ​ട്ടേ​രി​കു​ടി​യി​ല്‍ ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍സി മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ക​ബീ​റി​നെ ഏ​ൽ​പി​ച്ചു. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ എ​സ്.​ഒ. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി.​പി.​സി.​എ​ല്‍ സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ സ​ച്ചി​ന്‍ കാ​ഷ്യേ, ജി​ല്ല സ​പ്ലൈ ഓ​ഫി​സ് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി. ​സ​ദാ​ശി​വ​ന്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍മാ​ര്‍, ഗ്യാ​സ് ഏ​ജ​ന്‍സി ഡീ​ല​ര്‍മാ​ര്‍, വി​ത​ര​ണ​ക്കാ​ര്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!