സൈന്യത്തില്‍ നഴ്സാകാം

Share our post

മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023- 24ലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്.വനിതകള്‍ക്കാണ് അവസരം. അപേക്ഷ: www.nta.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഡിസംബര്‍ 26

യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് നേടിയ എം.എസ്‌.സി (നഴ്സിംഗ്)/ പി.ബി.ബി.എസ്‌.സി (നഴ്സിംഗ്)/ ബിഎസ്‌സി (നഴ്സിംഗ്), സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: 21-35 വയസ്. അപേക്ഷകര്‍ 1988 ഡിസംബര്‍ 25-നും 2002 ഡിസംബര്‍ 26-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).തെരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവയെ അടിസ്ഥാനമാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24ന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും.നാഷണല്‍ ടെസ്റ്റിംഗ്‌ ഏജൻസിയാണ് പരീക്ഷ നടത്തുക.

നഴ്സിംഗ്, ഇംഗ്ലീഷ് ഭാഷ,, ജനറല്‍ ഇന്‍റലിജൻസ് എന്നിവയെ ആസ്പദമാക്കി, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. അഭിമുഖം ഡല്‍ഹിയില്‍. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന. ഗര്‍ഭിണിയാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ അഞ്ച് വര്‍ഷവും പരമാവധി 14 വര്‍ഷവുമാണ് സര്‍വീസ് കാലം.രാജ്യത്ത് എവിടെയും ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയില്‍ സേവനമനുഷ്ഠിക്കേണ്ടിവരും. ലെഫ്റ്റനന്‍റ് റാങ്കും അതനുസരിച്ചുള്ള ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റുകളില്‍.www.indianarmy.nic.in, www.joinindianarmy.nic.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!