മാലിന്യം തള്ളിയ ഹോട്ടലുടമക്ക് കാൽ ലക്ഷം രൂപ പിഴ

മട്ടന്നൂർ : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മാലിന്യം തള്ളിയതിന് കൊളോളം പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന പി.കെ.അഷറഫിന്റെ ഉടമസ്ഥതയിലുള്ള വെൽകം ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.
കുറ്റസമ്മതം നടത്തിയ സ്ഥാപനമുടമയുടെ ചെലവിൽ നിക്ഷേപിച്ച മാലിന്യം മുഴുവൻ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി.
സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, കെ.പി.രസ്ന എന്നിവർ പങ്കെടുത്തു.