യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിൽ കേസെടുത്തു

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തിരഞ്ഞടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ വീണ്ടും കേസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ആറ് മാസമായി സംസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം നടന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു.