Kannur
വരുന്നു സംസ്ഥാനത്ത് ആദ്യമായി ക്വാണ്ടം കംപ്യൂട്ടിങ് പഠനകേന്ദ്രം കണ്ണൂർ സർവകലാശാലയിൽ

കണ്ണൂർ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ക്വാണ്ടം കംപ്യൂട്ടിങ് മേഖലയ്‌ക്ക് കണ്ണൂർ സർവകലാശാലയിൽ ഇടമൊരുങ്ങുന്നു. മേഖലയിലെ പഠനങ്ങൾക്കുള്ള സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ജനുവരിയിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങും. ഭാവിയിലെ സാങ്കേതിക വിദ്യയ്‌ക്ക് അടിത്തറയിടുന്ന കംപ്യൂട്ടർ സയൻസ് മേഖലയെന്ന പരിഗണനയിലാണ് സംസ്ഥാന സർക്കാർ പഠനകേന്ദ്രം അനുവദിച്ചത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സർവകലാശാല ബജറ്റിൽ 25 ലക്ഷം രൂപ നീക്കിവച്ചു.
ആറ്റോമിക്, സബ് ആറ്റോമിക് തലത്തിൽ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും സ്വഭാവ സവിശേഷതകൾ വിശദീകരിക്കുന്ന ക്വാണ്ടം സിദ്ധാന്തത്തിന്റെ തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യാ വികസനമാണ് ക്വാണ്ടം കംപ്യൂട്ടിങ്ങ്. സങ്കീർണ പ്രശ്ന പരിഹാരത്തിന് ക്ലാസിക്കൽ കംപ്യൂട്ടിങ്ങിനേക്കാൾ സഹായകരമായ സാങ്കേതിക വിദ്യയാണിത്. കംപ്യൂട്ടർ സയൻസ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. ഇന്റിജർ ഫാക്ടറൈസേഷൻ, സിമുലേഷൻസ് തുടങ്ങിയവയിൽ മികവ് പുലർത്തുന്നതിനൊപ്പം ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യം, ഉൽപ്പാദനം, സൈബർ സുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വൻ സാധ്യതകളും മുന്നോട്ടുവയ്‌ക്കുന്നു. ആമസോൺ, ഗൂഗിൾ, ഐ.ബി.എം, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളും മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഓക്‌സ്‌ഫോർഡ് സർവകലാശാല എന്നിവയും ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്. യു.എസ്, യു.കെ, ഓസ്‌ട്രേലിയ, ക്യാനഡ, ചൈന, ജർമനി, ഇസ്രയേൽ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ മേഖലയിൽ വൻനിക്ഷേപവും നടത്തിയിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി എം.എസ്.സി കംപ്യൂട്ടർ സയൻസ്, എം.സി.എ കോഴ്‌സുകളിൽ ക്വാണ്ടം കംപ്യൂട്ടിങ് കോർ പേപ്പറായി ഉൾപ്പെടുത്തിയത് കണ്ണൂർ സർവകലാശാലയാണ്. മൂന്ന് കോടിയുടെ പദ്ധതിയാണ് സി-ഡാക് ബംഗളുരുവുമായി സഹകരിച്ച് പ്രവർത്തനം തുടങ്ങുന്ന പഠനകേന്ദ്രം വിഭാവനം ചെയ്യുന്നത്. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ അടിസ്ഥാന പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സെന്റർ ഡയറക്ടർ ഡോ. ആർ.കെ. സുനിൽകുമാർ പറഞ്ഞു. ഒന്നിലധികം പഠനശാഖകൾ ഉൾപ്പെടുന്നതിനാൽ ഒരു വിഷയം പഠിച്ചവർക്ക് മാത്രമായി പഠനം ഒതുക്കാനാവില്ല. അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കും ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സെന്ററിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി ഫാക്കൽട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാമെന്ന നിലയിൽ ശിൽപ്പശാല നടത്തും. ജനുവരി 22 മുതൽ 26വരെ നടക്കുന്ന ശിൽപ്പശാലയിൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വിദഗ്‌ധരും ഗവേഷകരും വിദ്യാർഥികളും പ്രൊഫഷണലുകളും പങ്കെടുക്കും.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566
Kannur
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം


വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്