വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട് (കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട് -31). പ്രായ പരിധി 28 വയസ്.
▪️കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഇംഗ്ലിഷ്, ഹിന്ദി ഭാഷയിൽ പരിജ്ഞാനം. പ്രതിമാസ ശമ്പളം 23,640 രൂപ.
▪️ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഇംഗ്ലിഷ്, ഹിന്ദി ഭാഷയിൽ അറിവും വേണം. പ്രതിമാസം 20,130 രൂപ ശമ്പളം.
500 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാർക്കും വിമുക്ത ഭടൻമാർക്കും ഫീസില്ല. അഭിമുഖം ഡിസംബർ 18, 20, 22 തീയതികളിൽ കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് aiasl.in സന്ദർശിക്കുക.