ധനലക്ഷ്മി ബാങ്കിൽ ഓഫീസർ; ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം
ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
രാജ്യത്തെ വിവിധയിടങ്ങളിൽ ആയിരിക്കും നിയമനം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദം. പ്രായം: 2023 മാർച്ച് 3ന് 21-25. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി, ബാങ്കിങ് അവബോധം എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. അപേക്ഷാ ഫീസ്: 780 രൂപ. വിശദ വിവരങ്ങൾക്ക് dhanbank.com വെബ്‌സൈറ്റ് സന്ദർശിക്കുക.
വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ അപേക്ഷയുടെ കൂടെ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 21.