Kerala
ഒത്തുപിടിച്ചാല്‍ ഒന്പതുകോടി; കാലിയടിച്ചുള്ള ഓട്ടംവേണ്ട, ആളുള്ള റൂട്ടില്‍ കൂടുതല്‍ ബസുമായി കെ.എസ്.ആര്.ടി.സി

സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ദിവസം ഒന്പതുകോടിരൂപ വരുമാനം നേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി. ഈ ലക്ഷ്യം നേടാനുള്ള നിര്‍ദേശം വിവിധ യൂണിറ്റ് മേധാവികള്‍ക്കു നല്കി. ഏഴു മുതല്‍ എട്ടുവരെ കോടി രൂപയാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സി.യുടെ പ്രതിദിനവരുമാനം. ഇത് ഒന്‍പതു കോടിയിലേക്കെത്തിക്കണമെന്നാണു നിര്‍ദേശം. കെ.എസ്.ആര്.ടി.സി.യുടെ വരുമാനത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ടിക്കറ്റിലൂടെയാണ്. കോവിഡിനു ശേഷം വരുമാനം കൂടിയിട്ടുമുണ്ട്.
ചെലവുചുരുക്കി, കാര്യക്ഷമമായി സര്‍വീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനറല്‍ മാനേജര്‍മാരായി മൂന്ന് കെ.എ.എസുകാരെയും ചീഫ് ഓഫീസില്‍ ജനറല്‍ മാനേജരായി(പ്രോജക്ട്സ്) മറ്റൊരു കെ.എ.എസ്. ഓഫീസറെയും നിയമിച്ചിട്ടുണ്ട്. വരുമാനംകൂട്ടാന്‍ വിവിധ നിര്‍ദേശങ്ങളാണ് എക്സിക്യുട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) നല്‍കിയിരിക്കുന്നത്.
യാത്രക്കാരേറെയുള്ള റൂട്ടുകളിലാകും ബസുകള്‍ ഇനി കുടുതലായി ക്രമീകരിക്കുക. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്കുപരിഗണിച്ചാകും അധിക സര്‍വീസ്. യാത്രക്കാരില്ലാതെ, ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്നത് അവസാനിപ്പിക്കും. ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. വീഴ്ചവരുത്തുന്നവര്ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണം.
ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സര്‍വീസുകള്‍ റദ്ദാക്കരുതെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പകരം ബസ് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ശബരിമല സീസണിലെ സര്‍വീസുകളുടെ കണക്കെടുക്കുമ്പോള്‍ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്പ്പറേഷന്. വൈക്കത്തഷ്ടമി പ്രമാണിച്ച് കൂടുതല്‍ സര്‍വീസ് നടത്തിയപ്പോള്‍ വരുമാനവര്‍ധനയുണ്ടായി. കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദസഞ്ചാര -തീര്‍ഥാടന സര്‍വീസുകളും മികച്ചവരുമാനം നേടുന്നുണ്ട്. അതിനാല്‍, അധികം വൈകാതെ ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോര്പ്പറേഷന്.
Kerala
റെയില്‍വേയില്‍ തൊഴിലവസരം

ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്.മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്.
ഒഴിവുള്ള സോണുകള്‍
സെന്‍ട്രല്‍ റെയില്‍വേ : 376, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461 , ഈസ്റ്റേണ്‍ റെയില്‍വേ : 868 , നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508 , നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100 , നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125 , നോര്‍ത്തേണ്‍ റെയില്‍വേ : 521 , നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679 , സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989 , സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568 , സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 921 , സതേണ്‍ റെയില്‍വേ: 510 , വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759 , വെസ്റ്റേണ്‍ റെയില്‍വേ: 885 , മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം.
എന്‍ജിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ എക്സാമിനേഷന് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങള്‍ www.indianrailways.gov.in ല്‍ ലഭിക്കും.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്