മ്യൂസിയങ്ങളും മൃഗശാലകളും 25ന് പ്രവർത്തിക്കും

കണ്ണൂർ : പൊതുഅവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും. ക്രിസ്മസ് അവധിയും തിരക്കും കണക്കിലെടുത്താണ് ഈ തീരുമാനം.