യുവനിരയെ കരുത്തുറ്റവരാക്കാന്‍ കുടുംബശ്രീ ഓക്സോമീറ്റ് 23ന്
കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പിലെ മൂന്നുലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും ഓക്സോമീറ്റ് സംഘടിപ്പിക്കും. 46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് പുറമെ യുവതികളെ കുടുംബശ്രീയിൽ സജീവമാക്കുന്നതിനാണ് രണ്ടുവർഷംമുമ്പ് ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകിയത്. ആദ്യമായാണ് ഓക്സിലറി അംഗങ്ങൾക്കുവേണ്ടി സംഗമം ഒരുക്കുന്നത്.
അയൽക്കൂട്ട അംഗങ്ങളുടെ ശാക്തീകരണത്തിനായി സംഘടിപ്പിച്ച “തിരികെ സ്കൂളിൽ’ ക്യാമ്പയിന്റെ മാതൃകയിലാണ് ഇതിന്റെ ഒരുക്കം. 18 മുതൽ 40 വരെ പ്രായമുള്ളവരാണ് ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങൾ.