അപകീർത്തി വാർത്ത: ഷാജൻ സ്‌കറിയക്ക്‌ സമൻസ്‌

Share our post

കൊല്ലം : അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഉൾപ്പെടെ ആറുപേര്‍ക്ക്‌ സമൻസ്‌ അയച്ച്‌ പരവൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട് കോടതി. ചാത്തന്നൂർ കട്ടച്ചൽ സ്വദേശിനി നൽകിയ പരാതിയിലാണ്‌ നടപടി.

സ്‌കറിയയെ കൂടാതെ ചാനൽ ജീവനക്കാരായ ആൻമേരി ജോർജ്‌, കെ.എൽ. ലക്ഷ്‌മി, വിനോദ്‌. വി. നായർ, പരാതിക്കാരി ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിന്റെ ഉടമ മയ്യനാട്‌ സ്വദേശി സന്തോഷ്‌ മഹേശ്വർ എന്നിവർക്കാണ്‌ സമൻസ്‌. യൂട്യൂബ്‌ ചാനലിൽ 2020 ജനുവരി ഒന്നിന്‌ പ്രസിദ്ധീകരിച്ച വാർത്തയെ അടിസ്ഥാനമാക്കിയാണ്‌ കേസ്‌. പരാതിക്കാരിക്കുവേണ്ടി അഭിഭാഷകരായ മംഗലത്ത്‌ കെ. ഹരികുമാർ, വി. ദീപേഷ്‌ എന്നിവർ കോടതിയിൽ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!